9-May-2023 -
By. Business Desk
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി നടത്തുന്ന രണ്ടാമത് വെര്‍ച്വല്‍ കെടിഎമ്മിന് തുടക്കമായി. ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം, ശേഷി വര്‍ധിപ്പിക്കല്‍, വിപണനം എന്നിവയില്‍ സംസ്ഥാനസര്‍ക്കാര്‍ നിക്ഷേപം നടത്തുമെന്ന് ഉറപ്പു വരുത്തുമെന്ന് വെര്‍ച്വല്‍ കെടിഎം ഉദ്ഘാടനം ചെയ്ത് ടൂറിസംപൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് മികച്ച ടൂറിസം അനുഭവം ലഭിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരള ടൂറിസം അന്തര്‍ദേശീയ വേദികളില്‍ മികച്ച രീതിയില്‍ വിപണനം നടത്തുന്നതിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും. ടൂറിസം രംഗത്തെ അഭിവൃദ്ധി കേവലം വ്യവസായങ്ങള്‍ക്ക് മാത്രമല്ല, പ്രദേശവാസികള്‍ക്കു കൂടി ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. ഉത്തരവാദിത്ത ടൂറിസം കൂടുതല്‍ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഹോംസ്റ്റേ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെയുള്ള ടൂറിസം വ്യവസായത്തിലെ പങ്കാളികള്‍ക്ക് തുല്യമായ അവസരം ഉറപ്പാക്കുകയാണ് വെര്‍ച്വല്‍ കെടിഎം ചെയ്യുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും നല്‍കും.
ഈ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളെയും സര്‍ക്കാര്‍ പിന്തുണയ്ക്കും. പുതിയ ആശയങ്ങളും വാണിജ്യകരാറുകളും വെര്‍ച്വല്‍ കെടിഎമ്മില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഈ വര്‍ഷം പ്രഖ്യാപിച്ച പുതിയ വ്യവസായനയത്തിലെ മുന്‍ഗണനാ മേഖലകളില്‍ ടൂറിസംആതിഥേയ വ്യവസായത്തെ ഉള്‍പ്പെടുത്തിയത് മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായകയര് മന്ത്രി പി രാജീവ് പറഞ്ഞു. പുത്തന്‍ വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ മേഖലകളില്‍ സുഗമമായി സ്വകാര്യനിക്ഷേപം, ലളിതമായ ലൈസന്‍സ് വ്യവസ്ഥകള്‍, പുത്തന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം, സുസ്ഥിരത തുടങ്ങിയവയ്ക്ക് വലിയ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.രാജ്യത്തെ ഏറ്റവും സ്വീകാര്യമായ നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. മികച്ച സാക്ഷരത, ആരോഗ്യസംവിധാനം, യൂറോപ്പിന് സമാനമായ ഉയര്‍ന്ന ജീവിതനിലവാരം, വനിതാപങ്കാളിത്തം എന്നിവ കേരളത്തിന് ഗുണകരമാകും. ഏതൊരു വ്യവസായത്തിനും ആവശ്യമായ മികച്ച മനുഷ്യവിഭവ ശേഷി കേരളത്തിലുണ്ട്. സംരംഭങ്ങളില്‍ നൂതനത്വം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുവെന്നും മന്ത്രി പറഞ്ഞു.2022 ല്‍ നടന്ന കേരള ട്രാവല്‍ മാര്‍ട്ട് 11ാമത് ലക്കം സംസ്ഥാനത്തെ ടൂറിസം മേഖലയുടെ തിരിച്ചു വരവിന് കാരണമായെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. രാജ്യത്തെ പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമമാതൃകയാണ് കെടിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊവിഡാനന്തര ലോകത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ കെടിഎമ്മെന്നത് വിപ്ലവകരമായ ആശയമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ആദ്യ വെര്‍ച്വല്‍ കെടിഎം വന്‍ വിജയകമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയുടെ സമഗ്രമായ വികസനത്തിനും പങ്കാളികളുടെ വാണിജ്യ നേട്ടങ്ങള്‍ക്കും വെര്‍ച്വല്‍ കെടിഎം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ഷം തോറും ലോക ടൂറിസം വ്യവസായത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെര്‍ച്വല്‍ കെടിഎം സംഘടിപ്പിക്കുന്നതെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ട് രണ്ട് വര്‍ഷത്തിലൊരിക്കലാണ് നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു വെര്‍ച്വല്‍ കെടിഎം എന്ന ആശയം ഉയര്‍ന്നു വന്നത്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ വെര്‍ച്വല്‍ കെടിഎം കൂടി നടത്തുന്നതോടെ സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് തങ്ങളുടെ ഉത്പന്നങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസം ആവാസവ്യവസ്ഥയില്‍ സജീവമാക്കി നിറുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
120 വിദേശ ബയര്‍മാരും 395 ആഭ്യന്തര ബയര്‍മാരുമാണ് വെര്‍ച്വല്‍ കെടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ സംസ്ഥാനത്തു നിന്നുള്ള എതാണ്ട് 245 ടൂറിസം സംരംഭകരുമായി വെര്‍ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ കെടിഎമ്മിലൂടെ സംസ്ഥാനത്തെ ചെറുകിടമധ്യവര്‍ഗ ടൂറിസം വ്യവസായികള്‍ക്കും തുല്യമായ പരിഗണനയാണ് ഉറപ്പുവരുത്തുന്നത്. അത്യാധുനിക സോഫ്റ്റ് വെയര്‍ സംവിധാനമുപയോഗിച്ചാണ് ഈ സങ്കീര്‍ണമായ പ്രക്രിയ നടപ്പാക്കുന്നതെന്നും ബേബി മാത്യു സോമതീരം പറഞ്ഞു.കെടിഎം സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ് നന്ദി അറിയിച്ചു. മുന്‍ പ്രസിഡന്റുമാരായ ജോസ് ഡോമിനിക്, ഇ എം നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.